Friday 2 November 2012

കാളമ്പാടി ഉസ്താദ്‌ അനുസ്മരണം

ചെറുമുക്ക്‌  എസ് കെ  എസ്  എസ്  എഫ്  ടൌണ്‍  കമ്മിറ്റിയുടെ  കീയില്‍  മദ്രസ്സയില്‍  വെച്ച്  കാളമ്പാടി ഉസ്താദ്‌  അനുസ്മരണവും  ദുആഹു സമ്മേളനവും  നടന്നു .  അനുസ്മരണ  പ്രഭാഷണം   ശരഫുദ്ധീന്‍ അരിമ്പ്ര   (ദാറുല്‍  ഹുദ , ചെമ്മാട് ) യും  ദുആഹ്ക്ക്  നേത്രത്വം  സദര്‍ ഉസ്താദ്‌  അബ്ദുള്ള  മുസ്ലിയാര്‍  കാലിക്കറ്റ്‌  നല്‍കുകയും  ചെയ്തു .



                                                             സമസ്തയുടെ അമരത്ത്  എട്ടു  വര്ഷം  പൂര്‍ത്തിയാക്കി  കാളമ്പാടി ഉസ്താദ്‌  വഫാത്തായിരിക്കുന്നു .  അറിവിന്റെ  ലോകത്ത്  അഗാധജ്ഞാനത്തിന്റെ  ഉടമയും ഗുരുവര്യരുടെ  ഗുരുവര്യനും   ആയിരകണക്കിന് ശിഷ്യഗണങ്ങലുള്ള   പണ്ഡിത  പ്രതിഭയുമായിരുന്നു   റഈസുല്‍  ഉലമ  കാളമ്പാടി   മുഹമ്മദ്‌  മുസ്ലിയാര്‍ .  മുസ്‌ലിം  മഹാസൌഭാഗ്യമായ  സമസ്ത  കേരള  ജംഇയ്യ ത്തുല്‍  ഉലമയുടെ  കേന്ദ്ര  സഭയായ  മുശാവറയില്‍  മുപ്പത്തിമൂന്നു  വര്ഷം  പൂര്‍ത്തിയാക്കിയതിനു  ശേഷം  2004 ലാണ്  ശൈഖുനാ  പ്രസിഡന്റ്‌  പദവിയിലേക്ക്   തെരഞ്ഞടുക്കപ്പെടുന്നത് . തികഞ്ഞ   ഉഖ്റവിയ്യായ  പണ്ഡിതനായിരുന്നു   കാളമ്പാടി ഉസ്താദ്‌  .


                                                               പരലക്ഷങ്ങള്‍  പാല്കടല്‍  തീര്‍ത്ത  മഹാസമ്മേളനങ്ങളില്‍  കാളമ്പാടി ഉസ്താദ്‌  ഇരിക്കുന്നതും  , കവുങ്ങിന്‍  തോപ്പിനിടയിലെ   ഒറ്റയടിപ്പാത  അവസാനിക്കുന്നിടത്തുള്ള   തന്റെ   ഓടിട്ട  കൊച്ചുവീടിന്റെ  ഇറക്കികെട്ടിയ   വരാന്തയിലിട്ട  പയമയുടെ   കറ  പുരണ്ട  ചാരുകസേരയില്‍  ഇരിക്കുന്നതും  ഒരേ  ഭാവത്തോടെ , ഒരേ  രീതിയോടെ ; വിനയത്തിന്റെ  വളയം തീരത്ത്  മുതുകു  കുനിച്ച്  തല  തായ്ത്തിയ  ലാളിത്യത്തോടെ ....



                                                 പണ്ടിത്യമെന്നാല്‍  പണമുണ്ടാക്കാനുള്ള   കുറുക്കുവയിയാണന്നും  പത്രാസും  മേനിയും  നടിച്ച്  ആള്‍ക്കൂട്ടത്തിന്റെയും  ഫ്ലാഷ്   മിന്നലുകളുടെയും   ഇടയില്‍  പളപളാ  മിനുങ്ങി  ആളാവാന്‍  കാണിക്കാനുള്ള   മിടുക്കുമാണന്ന  തരത്തിലേക്ക്   ലോകം  നീങ്ങുമ്പോയാണ്  ഇങ്ങനെ   ഒരാള്‍  ഇവിടെ  ജിവിച്ചത് .അദ്ദേഹത്തോടെ   കൂടെ  നമ്മെലെയും  സ്വര്‍ഗത്തില്‍  ഒരുമിച്ച്  കൂട്ടട്ടെ ............. ആമീന്‍












Thursday 1 November 2012

ശാക്തീകരണ ക്ലാസ്സ്‌

ഇന്ന് നമ്മുടെ  മഹല്ലുകള്‍   സാമ്പത്തികമായി   പുരേഗതി  കൈവരിച്ചെങ്കിലും  പല പ്രശ്നങ്ങളെ  നേരിട്ട്  കൊണ്ടിരിക്കുകയാണ് .  മത  രംഗത്ത്  പ്രവര്‍ത്തിക്കാന്‍  ആളെ  കിട്ടാനില്ല , മദ്രസ്സകളില്‍  കുട്ടികളുടെ  കുറവ് , മയ്യത്ത്  കുളിപ്പിക്കാന്‍  അന്യ  നാടുകളില്‍  നിന്ന്  ആളുകളെ  കൊണ്ടുവരേണ്ട  അവസ്ഥ  ഇതിനെല്ലാം  പുറമേ  പുത്തന്‍  പ്രസ്ഥാനക്കാരുടെ  കടന്നു കയറ്റം  , ഇത്തരം  പ്രശ്നങ്ങളെ   കുറിച്ച്   ചര്‍ച്ച  ചെയ്യുന്നതിന്  വേണ്ടി   എസ്  കെ  എസ് എസ്  എഫ്  ചെറുമുക്ക്‌  ടൌണ്‍  കമ്മിറ്റി മഹല്ല് ശാക്തീകരണ ക്ലാസ്സ്‌  സംഘടിപിച്ചു .






പ്രതിഷേധ പ്രകടനം

ഇസ്‌ലാമിക വളര്‍ച്ചയില്‍  അസ്വസ്ഥത പൂണ്ട  മുസ്ലിം ലോബികള്‍ ഇസ്ലാമിനെയും പ്രവാചകനെയും വിമര്‍ശിക്കാനും അപകീര്‍ത്തിപെടുത്താനും പ്രാരംഭ ഘട്ടത്തില്‍ തന്നെ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട് .നന്മയിലേക്ക് ക്ഷണിക്കാന്‍ തന്റെ കുടുംബത്തിലേക്കു ചെന്ന നബി(സ്വ) യെ  ഭ്രാന്തനെന്നും മാരണ ക്കാരനെന്നും   വിളിച്ചാണ് എതിരെറ്റത് .  ഈ പ്രവര്‍ത്തനങ്ങള്‍  പുതിയ  രൂപത്തിലും   ഭാവത്തിലും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു .  ഇതിന്റെ  ഒടുവിലത്തെ   ഉദാഹരണമാണ് അമേരിക്കയില്‍ നിന്ന്  പുറത്തിറങ്ങിയ  മുസ്‌ലിം  വിരുദ്ധ  സിനിമ  " ഇന്നസ്ന്റ്സ്  ഓഫ്  മുസ്ലിംസ് ".  മുസ്ലിം വിരുദ്ധ ലോകത്തെ  വളര്‍ത്തുവാന്‍  സാമ്രാജ്യത്വ  ലോബികള്‍  ഉണ്ടാക്കികൊണ്ടിരിക്കുന്ന   അനേകം  പ്രവര്‍ത്തനങ്ങളില്‍  ഒന്ന്  മാത്രമാണ്  ഈ  സിനിമ . ഈ  സിനിമകെതിരെ  ലോകത്തിന്റെ  എല്ലാ  ഭാഗത്തും  പ്രതിഷേധ  പ്രകടനം   നടക്കുന്നു  . ഇതിന്റെ  ഭാഗമായി  എസ്  കെ  എസ്  എസ്  എഫ്  ചെറുമുക്ക്‌  ടൌണ്‍  കമ്മിറ്റിയും  പ്രതിഷേധ  പ്രകടനം  നടത്തി .






Sunday 9 September 2012

സേവന രംഗത്തേക്ക്

                                       എസ് കെ എസ് എസ് എഫ് ചെറുമുക്ക്‌  ടൌണ്‍  കമ്മിറ്റി കീയില്‍  സേവന മേഘലയില്‍  പ്രവര്‍ത്തിച് വരുന്ന  " വളണ്ടിയേഴ്സ് വിംഗ് "   നാടിന്‍റെ  പ്രശംസകള്‍  ഏറ്റുവാങ്ങി  മുന്നോട്ട്   പോകുന്നു .  നമ്മുടെ  മദ്രസ്സയും  പരിസരവും    വളണ്ടിയേഴ്സ് വിംഗിന്റെ  പ്രവര്‍ത്തകര്‍  നന്നാക്കി .














                                     

Saturday 1 September 2012

പ്രവേശനോത്സവം 2012

                                          എസ്  കെ എസ്  എസ് എഫ് ചെറുമുക്ക്‌  ടൌണ്‍   ശാഖ കമ്മിറ്റി   കഴിഞ  വര്ഷം   തുടക്കം   കുറിച്ച പ്രവേശനോത്സവം  ഈ  വര്‍ഷവും  വിപുലമായി നടത്താന്‍  സാധിച്ചു . അല്‍  ഹംദു ലില്ലാ ..........
                                          ഒന്നാം ക്ലാസ്സിലേക്കുള്ള  പുതിയ  കുട്ടികളെ   വളെരെ  നല്ല  രീതിയില്‍ വരവേല്‍ക്കാന്‍  സാധിച്ചു . എസ്  കെ എസ്  എസ് എഫ് ചെറുമുക്ക്‌  ടൌണ്‍   ശാഖ സംഘടിപിച്ച പ്രവേശനോത്സവം നാട്ടുക്കാര്‍ക്ക് പുത്തന്‍  അനുപൂതിയാണ് നല്‍കിയത് .വളെരെ   വിത്യസ്തവും   വൈവിധ്യ  പൂര്നവുമായിരുന്നു പ്രവേശനോത്സവം.
                                         ഇന്ന്,   ഭൗതിക   പഠനം  മാത്രം  ലക്ഷമാക്കി   രക്ഷിതാക്കള്‍   കുട്ടികളെ   ഇംഗ്ലീഷ്  മീഡിയം  പോലെയുള്ള   ഭൗതിക   കലാലയങ്ങളില്‍  ചേര്‍ക്കുകയാണ് .നമ്മുടെ   മക്കള്‍ക്ക്‌   ആവശ്യമുള്ള    മത വിക്ഞാനം   ഇത്തരം  കലാലയങ്ങളില്‍ നിന്ന്  പൂര്‍ണമായും    ലഭിക്കുന്നുണ്ടോ   എന്ന്  നാം  ചിന്തിക്കുന്നത് നന്നായിരിക്കും .മത  ചിട്ടയില്ലാതെ മക്കളെ  വളര്‍ത്തിയാല്‍  നാളെ  റബ്ബിന്റെ കോടതിയില്‍  നമ്മുടെ  മക്കള്‍  നമ്മളെ പ്രതിസ്ഥാനത്ത്  നിര്തുന്നതായിരിക്കും .അതുകൊണ്ട്  മക്കളെ   മത വിക്ഞാനം   നല്‍കി   പഠിപ്പിക്കെണ്ടാതാണ് .










                                          














Thursday 23 August 2012

Ramzan 2012

                               റമസാന്‍  മാസത്തില്‍ എസ് കെ എസ് എസ് എഫ്  ചെറുമുക്ക്‌  ടൌണ് കമ്മിറ്റിയുടെ കിയില്‍ കുറെ  നല്ല  പ്രവര്‍ത്തനങ്ങള്‍  സംഘടിപ്പിക്കാന്‍ സാധിച്ചു .അല്‍  ഹംദു ലിലലാ ...

                               റമസാന്‍ ഒന്നിന്  എസ് കെ എസ് എസ് എഫ്   ചെറുമുക്ക്‌  ടൌണ്‍  ഓഫീസ്  "ഇസ്ലാമിക്‌  സെന്റര് " എന്ന നാമത്തില്‍  ഉത്ഘാടനം  ചെയ്തു .  ഇ  പി  സി  മുഹമ്മദ്‌  മുസ്ലിയാര്‍ ,  തലാപ്പില്‍   സൂപ്പി  ഹാജി  , ബാപ്പു  ഹാജി  , അമേരേരി  അഹമ്മദ്‌   കുട്ടി  ഹാജി  എന്നിവരുടെ  നേത്രത്വത്തിലാണ്  ഉത്ഘാടനം  നടന്നത് .  ഇ  പി  സി  മുഹമ്മദ്‌  മുസ്ലിയാര്‍  പ്രാര്‍ത്ഥന  നിര്‍വഹിച്ചു ഉത്ഘാടനം ചെയ്തത് .


                                  ചെറുമുക്കില്‍  നിന്നും   തെരന്നെടുക്കപെട്ട ഏറ്റവും  പാവപെട്ട  52 കുടുംബങ്ങള്‍ക്ക്  റമസാന്‍  റിലീഫ് കിറ്റ്‌  വിതരനോല്ഘാടനം    എസ് കെ എസ് എസ് എഫ്   ചെറുമുക്ക്‌  ടൌണ്‍ ഓഫീസില്‍  വെച്ച്  രസീവര്‍  അബൂബക്കറിനുഉം പുതിയ  ഇസ്ലാം  യാസിറിനും  നല്‍കി   ഇ  പി  സി  മുഹമ്മദ്‌  മുസ്ലിയാര്‍ ,  തലാപ്പില്‍   സൂപ്പി  ഹാജി  എന്നിവര്‍  ചേര്‍ന്ന്  നിര്‍വഹിച്ചു . മറ്റു  കുടുംബങ്ങല്കുള്ള  കിറ്റ്‌  എസ് കെ എസ് എസ് എഫ്   ചെറുമുക്ക്‌  ടൌണ്‍  ശാഖ പ്രവര്‍ത്തകര്‍   വീട്ടിലെത്തിച്ചു   കൊടുത്തു .

                                 റമസാന്‍  മാസത്തില്‍  എല്ലാ ദിവസവും   ചെറുമുക്ക്‌  ടൌണ്‍ മസ്ജിദില്‍  വെച്ച്  വിപുലമായി  നോമ്പുതുറ   സംഘടിപ്പിക്കാന്‍  സാധിച്ചു .എല്ലാവരുടെയും  സഹകരണവും പിന്തുണയം ലഭിച്ചിരുന്നു .റമസാന്‍  17 നും 26 നും വളരെ വിപുലമായ  രിതിയില്‍  നോമ്പുതുറ  സംഘടിപിച്ചു .
                     
                                 റമസാന്‍  ഇരുപതിമുന്നാം  രാവില്‍  ടൌണ്‍  മസ്ജിദില്‍  വെച്ച്  കതമുല്‍  ഖുറാന്‍  സംഘടിപിച്ചു .





















Ziyarath Tour 2012

ചെറുമുക്ക്‌ ടൌണ്‍ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ   കീയില്‍  പൂര്‍ണമായും പൂര്‍വവിധ്യര്തികളെ ഉള്‍പെടുത്തി ഒരു സിയാറത്ത് ടൂര്‍ സംഘടിപിച്ചു . ഒരുപക്ഷേ ഇതു ചെറുമുക്ക്‌  എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ കീയില്‍  നടന്ന ആദ്യ സിയാറത തായിരിക്കും .