Friday 2 November 2012

കാളമ്പാടി ഉസ്താദ്‌ അനുസ്മരണം

ചെറുമുക്ക്‌  എസ് കെ  എസ്  എസ്  എഫ്  ടൌണ്‍  കമ്മിറ്റിയുടെ  കീയില്‍  മദ്രസ്സയില്‍  വെച്ച്  കാളമ്പാടി ഉസ്താദ്‌  അനുസ്മരണവും  ദുആഹു സമ്മേളനവും  നടന്നു .  അനുസ്മരണ  പ്രഭാഷണം   ശരഫുദ്ധീന്‍ അരിമ്പ്ര   (ദാറുല്‍  ഹുദ , ചെമ്മാട് ) യും  ദുആഹ്ക്ക്  നേത്രത്വം  സദര്‍ ഉസ്താദ്‌  അബ്ദുള്ള  മുസ്ലിയാര്‍  കാലിക്കറ്റ്‌  നല്‍കുകയും  ചെയ്തു .



                                                             സമസ്തയുടെ അമരത്ത്  എട്ടു  വര്ഷം  പൂര്‍ത്തിയാക്കി  കാളമ്പാടി ഉസ്താദ്‌  വഫാത്തായിരിക്കുന്നു .  അറിവിന്റെ  ലോകത്ത്  അഗാധജ്ഞാനത്തിന്റെ  ഉടമയും ഗുരുവര്യരുടെ  ഗുരുവര്യനും   ആയിരകണക്കിന് ശിഷ്യഗണങ്ങലുള്ള   പണ്ഡിത  പ്രതിഭയുമായിരുന്നു   റഈസുല്‍  ഉലമ  കാളമ്പാടി   മുഹമ്മദ്‌  മുസ്ലിയാര്‍ .  മുസ്‌ലിം  മഹാസൌഭാഗ്യമായ  സമസ്ത  കേരള  ജംഇയ്യ ത്തുല്‍  ഉലമയുടെ  കേന്ദ്ര  സഭയായ  മുശാവറയില്‍  മുപ്പത്തിമൂന്നു  വര്ഷം  പൂര്‍ത്തിയാക്കിയതിനു  ശേഷം  2004 ലാണ്  ശൈഖുനാ  പ്രസിഡന്റ്‌  പദവിയിലേക്ക്   തെരഞ്ഞടുക്കപ്പെടുന്നത് . തികഞ്ഞ   ഉഖ്റവിയ്യായ  പണ്ഡിതനായിരുന്നു   കാളമ്പാടി ഉസ്താദ്‌  .


                                                               പരലക്ഷങ്ങള്‍  പാല്കടല്‍  തീര്‍ത്ത  മഹാസമ്മേളനങ്ങളില്‍  കാളമ്പാടി ഉസ്താദ്‌  ഇരിക്കുന്നതും  , കവുങ്ങിന്‍  തോപ്പിനിടയിലെ   ഒറ്റയടിപ്പാത  അവസാനിക്കുന്നിടത്തുള്ള   തന്റെ   ഓടിട്ട  കൊച്ചുവീടിന്റെ  ഇറക്കികെട്ടിയ   വരാന്തയിലിട്ട  പയമയുടെ   കറ  പുരണ്ട  ചാരുകസേരയില്‍  ഇരിക്കുന്നതും  ഒരേ  ഭാവത്തോടെ , ഒരേ  രീതിയോടെ ; വിനയത്തിന്റെ  വളയം തീരത്ത്  മുതുകു  കുനിച്ച്  തല  തായ്ത്തിയ  ലാളിത്യത്തോടെ ....



                                                 പണ്ടിത്യമെന്നാല്‍  പണമുണ്ടാക്കാനുള്ള   കുറുക്കുവയിയാണന്നും  പത്രാസും  മേനിയും  നടിച്ച്  ആള്‍ക്കൂട്ടത്തിന്റെയും  ഫ്ലാഷ്   മിന്നലുകളുടെയും   ഇടയില്‍  പളപളാ  മിനുങ്ങി  ആളാവാന്‍  കാണിക്കാനുള്ള   മിടുക്കുമാണന്ന  തരത്തിലേക്ക്   ലോകം  നീങ്ങുമ്പോയാണ്  ഇങ്ങനെ   ഒരാള്‍  ഇവിടെ  ജിവിച്ചത് .അദ്ദേഹത്തോടെ   കൂടെ  നമ്മെലെയും  സ്വര്‍ഗത്തില്‍  ഒരുമിച്ച്  കൂട്ടട്ടെ ............. ആമീന്‍












No comments:

Post a Comment